പനാജി|
aparna shaji|
Last Modified വെള്ളി, 3 ജൂണ്‍ 2016 (15:08 IST)
അയൽപക്കത്തെ ബാലനോട് സംസാരിച്ചതിന് അമ്പത്തിരണ്ട്കാരനായ പിതാവിന്റെ അക്രമണത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായ പരുക്കോടെ രണ്ടാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കർ റെഡ്ഡി(52) എന്നയാളാണ് തന്റെ 17ഉം 20ഉം വയസ്സ് പ്രായമുള്ള പെൺമക്കളെ ഉപദ്രവിച്ചത്.
പെൺകുട്ടികൾ രണ്ട് പേരും അയൽപക്കത്തെ ആൺകുട്ടിയോട് സംസാരിക്കുന്നത് കാണാനിടയായ ശങ്കർ, രാത്രി ഇരുവരും ഉറങ്ങിയതിന് ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. മൂത്തമകൾ സുജാത സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇളയ മകളെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
സത്താരി താലൂക്കിലെ ഹോണ്ട എന്ന ഗ്രാമത്തിലെ വൽപ്പോയ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ് ശങ്കർ. സംഭവത്തിന് ശേഷം ശങ്കർ നേരിട്ട് പൊലീസ് സ്റ്റേഷൻ കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം