സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (14:51 IST)
ഝാര്‍ഖണ്ഡില്‍ നവജാതശിശുവിനെ പോലീസുകാരന്‍ ചവിട്ടുക്കൊന്നു. ഝാര്‍ഖണ്ഡിലെ ഗിരിധിഹ് ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വീട്ടില്‍ പരിശോധന നടത്താനെത്തുകയായിരുന്നു പോലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന നാലു ദിവസം പ്രായമായ നവജാത ശിശുവിനെ പോലീസുകാരന്‍ ചവിട്ടിക്കൊന്നുവെന്ന് ആരോപണം.
കുട്ടിയുടെ മുത്തച്ഛന്‍ കൂടിയായ പ്രതിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ പ്രതിയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പരിശോധന കഴിഞ്ഞ് പോലീസുകാര്‍ തിരികെ പോയ ശേഷം ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.