എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നാകുന്നത് എന്തുകൊണ്ട്, മാനനഷ്ടകേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (12:02 IST)
ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്
2 വർഷം തടവുശിക്ഷ. രാഹുൽ ഗാന്ധികുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. മോദി എന്ന പേരുള്ളവരെ ഒന്നാകെ രാഹുൽ അപമാനിച്ചതിനെ തുടർന്നാണ് കേസ്. 2019ലെ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം.

2019ലെ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് പൂർണേഷ് മോദുയാണ് കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യവസായി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് കൊണ്ടാണ് എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുള്ളത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഹുലിൻ്റെ പരാമർശം. രാഹുലിൻ്റെ പരാമർശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് തനിക്കും വ്യക്തിപരമായി ഹാനിയുണ്ടാക്കുന്നുവെന്നും കാണിച്ചാണ് പൂർണേഷ് മോദി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :