ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

ചിപ്പി പീലിപ്പോസ്| Last Updated: ഞായര്‍, 19 ജനുവരി 2020 (11:50 IST)
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി. അഹമ്മദാബാദ് ജില്ലാ കോടതിയുടേതാണ് നടപടി.

കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഹാര്‍ദിക് നിരന്തരം ഇളവ് തേടുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതുപ്രകാരം ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് ഹാര്‍ദിക് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഇതേതുടർന്നാണ് നടപടി.

2015 ആഗസ്റ്റ് 25 ന് സംഘടിപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2016ൽ ജാമ്യം ലഭിച്ചിരുന്നു. പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടാണ് പട്ടിദാര്‍ അനാമത് ആന്ദോളന്‍ എന്ന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :