യു പിയിൽ പീഡനകേസ്​ പ്രതികൾ ​പെൺകുട്ടിയുടെ അമ്മയെ അടിച്ച്​കൊന്നു; പരാതി പിൻ‌വലിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ട്

ചിപ്പി പീലിപ്പോസ്| Last Modified ശനി, 18 ജനുവരി 2020 (11:04 IST)
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച്​കൊന്നു. കാൺപൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 40കാരിയാണ്​പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​.

2018ലാണ്​കേസിനാസ്പദമായ സംഭവം. 13കാരിയായ പെൺകുട്ടിയെ 6 പേർ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്​ച പെൺകുട്ടിയേയും അമ്മയേയും മർദ്ദിക്കുകയായിരുന്നു.

ആബിദ്, മിന്‍റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍
പെണ്‍കുട്ടിയുടെ അമ്മയെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറ്റുമുട്ടലിലാണ് ഇവരിലൊരാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :