ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 19 ജനുവരി 2020 (10:25 IST)
മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പരോക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ സെൻകുമാർ നടത്തിയ പെർഫോമൻസിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
‘ഇപ്പോഴും പൊലീസാണെന്നാണ് ചിലരുടെ വിചാരം. ആ രീതിയിലായിരുന്നു അയാളുടെ പെരുമാറ്റമെന്നും നടേശന്‍ പറഞ്ഞു. ടിപി സെന്‍കുമാറിന്റെ പേരെടുത്ത് പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
എസ്‌എന്‍ഡിപിയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങളുമായി ജനകീയ കോടതിയില്‍ വരാന്‍ ഇവര്‍ക്ക് ധൈര്യമില്ല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നായിരുന്നു ടിപി സെന്‍കുമാറിന്റെ ആരോപണം. ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. വ്യാജ വോട്ടിലൂടെയാണ് വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതെന്നും സെൻകുമാർ ആരോപിച്ചിരുന്നു.