പതിനാറുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (10:16 IST)
പതിനാറുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ 32 കാരിക്കെതിരെയാണ് കേസെടുത്തത്. ആണ്‍കുട്ടിയുടെ മാതാവാണ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മദ്യം നല്‍കിയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. 2019 മുതല്‍ 2022 ഡിസംബര്‍ വരെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :