ജയ്പുർ|
jibin|
Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (12:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ
യശോദ ബെൻ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു. രാജസ്ഥാനിലെ കോട്ട - ചിറ്റോര്‍ ഹൈവേയില്‍ ആയിരുന്നു അപകടം. കാറില്‍ ബെന്നിന് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
തലയ്‌ക്ക് പരുക്കേറ്റ ബെന്നിനെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനാണ് അവർ രാജസ്ഥാനിലെത്തിയത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.