ബംഗളൂരു|
jibin|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (17:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിടാതെ നടനും സംവിധായകനുമായി പ്രകാശ് രാജ് വീണ്ടും ട്വിറ്ററില്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണകയില്‍ മോദിയും സംഘവും നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തുവന്നത്.
“2014ല്‍ വിറ്റ വാഗ്ദാന ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവര്‍ ചിരിക്കാന്‍ സാധിക്കാത്ത നിലയില്‍ പരാജയപ്പെട്ടിരിക്കുന്നു”- എന്നാണ് മോദിയുടെ വാഗ്ദാന ലംഘനങ്ങളെ പരിഹസിച്ചുകൊണ്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ബംഗ്ലൂരുവിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തുണ്ടാക്കിയ ചെളിയില്‍ നൂറു കണക്കിന് താമരകള്‍ വിരിയുമെന്ന മോദിയുടെ പ്രസ്‌താവനയേയാണ് പ്രകാശ് രാജ് ചോദ്യം ചെയ്‌തതും പരിഹസിച്ചതും. മോദി നല്‍കുന്ന വാഗ്ദാനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം തോന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
#JustAsking എന്ന ഹാഷ് ടാഗില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ പ്രവര്‍ത്തികളേയും വാഗ്ദാനങ്ങളെ ചോദ്യം ചെയ്യുന്നത് പ്രകാശ് രാജ് പതിവാക്കിയിരിക്കുകയാണ്.