പ്രത്യേക റീചാർജ് വേണ്ട, സൗജന്യ കോൾ ഉൾപ്പെടുത്തി പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (20:10 IST)
മറ്റു ടെലികോം നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് മിനിറ്റിന് ആറ് പൈസ വീതം ഈടാക്കും എന്ന നിരാശയോടെയാണ് ജിയോ ഉപയോക്താക്കൾ കേട്ടത്. എന്നാൽ ഇത് മറികടക്കുന്നതിനായി സൗജന്യ കോൾ ഉൾപ്പെടുത്തി പാക്കേജ് റീചാർ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ജിയോ. അതായത് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയിസ് കോൾ ചെയ്യുന്നതിന് പ്രത്യേക റീചാർജ് ചെയ്യേണ്ടതില്ല.

222, 333, 444 എന്നിങ്ങനെ മൂന്ന് പ്രധാന പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 222 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കൊളുകൾക്കായി 1000 ഐ‌യുസി മിനിറ്റുകളും ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. 28 ദിവസമാന് പ്ലാനിന്റെ കാലാവധി. 333 രൂപയുടെ പ്ലാനിൽ 56 ദിവസവും, 444 രൂപയുടെ റീചാർജിൽ വാലിഡിറ്റി 84 ദിവസവുമാണ്. മറ്റെല്ലാം മൂന്ന് റീചാർജുകളിലും സമാനമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :