ഡൽഹി|
അഭിറാം മനോഹർ|
Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (11:43 IST)
ഡൽഹി: ഇന്ത്യയിലെ കൊറോണവൈറസിനെതിരായ പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും മോദി കൂട്ടിച്ചേർത്തു.തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാൾപോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ. ഓരോരുത്തരും തങ്ങളുടെ കഴിവിനനുസരിച്ച് ഈ പോരാട്ടത്തിൽ പങ്കുചേർന്നുവെന്നും മോദി പറഞ്ഞു.