അഭിറാം മനോഹർ|
Last Modified ബുധന്‍, 27 മെയ് 2020 (19:54 IST)
ലോക്ക്ഡൗൺ നാലാം ഘട്ടം അവസാനിക്കുന്ന മെയ് 31ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യത രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 70 ശതമാനം വരുന്ന 11 നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടമെന്നാണ് സൂചന.
മുംബൈ, ഡൽഹി, ബെംഗളൂരു, പുണെ, താനെ, ഇൻഡോർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ, സൂററ്റ്, കൊൽക്കത്ത എന്നിങ്ങനെ 11 നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ലോക്ക്ഡൗൺ നാലാം ഘട്ടം. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളും എന്നാൽ മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനുമാണ് സാധ്യത. ഉത്സവങ്ങൾ ഒഴിവാക്കി ആരാധനാലയങ്ങൾ രാജ്യത്ത് തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത സ്ഥാപനങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും.അഞ്ചാം ഘട്ടത്തിൽ സ്കൂളുകൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധ്യതയില്ല. മാളുകളും തിയേറ്ററുകളും അടച്ചിടുന്നത് തുടരും.