അനുബന്ധ വാര്‍ത്തകള്‍
- രാഹുൽ വേഗം സുഖം പ്രാപിക്കട്ടെ, പ്രാർഥിക്കുന്നുവെന്ന് നരേന്ദ്രമോദി
- സംസ്ഥാനത്ത് ഇന്ന് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; 28 ഹോട്സ്പോട്ടുകള്‍
- സംസ്ഥാനത്ത് ഇരുപതിനായിരത്തിനോടടുത്ത് കൊവിഡ് രോഗികൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45
- കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യക്കും കൊവിഡ്
- വിവാഹമോചിതയായ സ്ത്രീ പുറത്ത് ജോലി ചെയ്യുന്നതും സ്വന്തം കാലിൽ നിൽക്കുന്നതും സഹിക്കാൻ പറ്റാത്തവർ നമുക്ക് ചുറ്റിലുമുണ്ട്: കപടസദാചാരവാദികൾക്കെതിരെ സീതാലക്ഷ്മി
എറണാകുളത്ത് മൂവായിരം കടന്ന് കൊവിഡ് കേസുകൾ, എട്ട് ജില്ലകളിൽ ആയിരം കടന്ന് രോഗികൾ: ജില്ല തിരിച്ചുള്ള കണക്ക്
കേരളത്തിൽ ആദ്യമായി ഇരുപതിനായിരത്തിനടുത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 19,577 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. എറാണകുളത്ത് മാത്രം മൂവായിരത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. കോഴിക്കോട് രണ്ടായിരത്തിലധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്‌തു.
എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.
66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, കണ്ണൂർ 14 വീതം, കാസർഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.