നിരോധനം കാര്യമാക്കിയില്ല, പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച വ്യാപാരിക്ക് പിഴ 1.9 കോടിരൂപ!

നൈനിറ്റാള്‍| VISHNU N L| Last Modified ശനി, 30 മെയ് 2015 (11:35 IST)
നിരോധനം മറികടന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിച്ചതിന് നൈനിറ്റാളില്‍ വ്യാപാരിക്കെതിരെ സര്‍ക്കാര്‍ 1.9 കോടിരൂപ പിഴ ചുമത്തി. മാസം വെറും 12,000 രൂപ മാത്രം വരുമാനമുള്ള കടക്കാരനാണ് വന്‍ തുക പിഴ ലഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് നൈനിറ്റാളിനെ പ്ലാസ്റ്റിക് മുക്തപ്രദേശമായി പ്രഖ്യാപിച്ചത്. കോടതി ഉത്തരവ് പ്രകാരം നിരോധനം മറികടന്ന് വ്യാപാരികള്‍ പ്ലാസ്റ്റിക് ബാഗുകള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ഒന്നിന് 500 രൂപ വീതം പിഴ ഈടാക്കാം.

ഇത് പ്രകാരമാണ് പിഴ വന്നത്. അതേസമയം മറ്റൊരു കടക്കാരന് 24 ലക്ഷം രൂപയുടെ പിഴയൊടുക്കാന്‍ ഭൂമി പണയപ്പെടുത്തേണ്ടിവന്നു. പിഴയടയ്ക്കാന്‍ കൂടതല്‍ സമയവും ഇളവും ചോദിച്ച് വ്യാപാരികള്‍ ഉത്തവാഖണ്ഡ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതൊടെ കടുത്ത നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :