വ്യാജ വെളിച്ചെണ്ണ: നാലു ബ്രാന്‍ഡുകള്‍ക്ക് കൂടി നിരോധനം

വ്യാജ വെളിച്ചെണ്ണ , വെളിച്ചെണ്ണ , നിരോധനം , ഭക്‍ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (19:45 IST)
സംസ്ഥാനത്തുടനീളം പ്രചരിക്കുന്നതു തടയുന്നതിന്‍റെ ഭാഗമായി ഭക്‍ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന് നാലു ബ്രാന്‍ഡ് വെളിച്ചെണ്ണ കൂടി നിരോധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 8 ഓളം ബ്രാന്‍ഡുകളെ നിരോധിച്ചിരുന്നു.

കേര നന്മ, കൊപ്രാനാട്, കോക്കനട്ട്നാട്, കേരശ്രീ എന്നീ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പ്പനയാണു ഇപ്പോള്‍ നിരോധിച്ചത്. ഇവയിലെല്ലാം തന്നെ മായം കലര്‍ത്തിയാണു വില്‍പ്പന നടത്തിയതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഈ നടപടി. വരും ദിവസങ്ങളിലും ഭക്‍ഷ്യ സുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണ സംബന്ധിച്ച പരിശോധനകള്‍ തുടരുമെന്ന് ഉദ്യോഗ്സ്ഥര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :