ന്യൂഡല്‍ഹി|
Last Modified വ്യാഴം, 1 ജനുവരി 2015 (14:55 IST)
ആസൂത്രണ കമ്മീഷന്‍ ഇനി മുതല്‍ നീതി ആയോഗ്. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രി സഭയോഗത്തിന്റേതാണ് തീരുമാനം.
നേരത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആസൂത്രണക്കമ്മീഷനെ പുനസംഘടിപ്പിപ്പിക്കുമെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് സൂചന. നേരത്തെ പുതിയ കമ്മീഷന്‍ സംബന്ധിച്ച് ഡിസംബറില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
ആസൂത്രണ കമ്മീഷനെപ്പോലെ നീതി അയോഗിന്റേയും ചെയര്‍മാനും പ്രധാനമന്ത്രിയായിരിക്കും. കൂടാതെ ഇതില്‍
വൈസ് ചെയര്‍മാനും സെക്രട്ടറി റാങ്കിലുള്ള നാല് പ്രധാന ഉദ്യോഗസ്ഥരും ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തിയും ഉണ്ടാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.