ന്യൂഡല്‍ഹി|
Last Modified വ്യാഴം, 1 ജനുവരി 2015 (12:47 IST)
കേന്ദ്ര സര്‍ക്കാര്‍ 32 വെബ്‌സൈറ്റുകള്‍
ബ്ലോക്ക് ചെയ്തു. പ്രമുഖ വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഡെയ്‌ലിമോഷന്‍, വിമിയോ എന്നിവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട പ്രധാന വെബ്സൈറ്റുകള്‍.
രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞത്.വിവരസാങ്കേതിക നിയമത്തിലെ സെക്‌ഷന്‍ 69 എ പ്രകാരമാണ് നടപടി.
ഭീകരവിരുദ്ധ സേനയുടെ അഭ്യര്‍ത്ഥനയും നടപടിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വഴി ഭീകര സംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.