ചെന്നൈ|
jibin|
Last Modified വെള്ളി, 9 ഫെബ്രുവരി 2018 (14:23 IST)
പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഉപദേശകനെന്ന് കമലഹാസൻ. രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ആദ്യ ഉപദേശം നല്‍കിയത് അദ്ദേഹമാണ്. രാഷ്‌ട്രീയ പരമായ എല്ലാ സംശയങ്ങളിലും
ഉത്തരം കണ്ടെത്താന്‍ കേരളാ മുഖ്യമന്ത്രിയെയാണ് താന്‍ സമീപിക്കുന്നതെന്നും കമല്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായിയാണ്. തന്റെ മാര്‍ഗദര്‍ശി അദ്ദേഹമാണെന്നും തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ പറയുന്നു.
രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയ ശേഷം തനിക്ക് തമിഴ്‌നാട്ടിലെ പല നേതാക്കളില്‍ നിന്നും അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭിക്കാറുണ്ട്. ഇവരുമായി പല രാഷ്‌ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്‌തു. എന്നാല്‍, തന്റെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഇവരോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരുമായും കമല്‍ ചര്‍ച്ചകള്‍ നടത്തി.