പെൻഷൻ കുടിശിക മുഴുവൻ തന്നുതീർക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കെഎസ്ആർടി‌സി പെൻഷൻ സമരം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ വാക്കിൽ സമരം അവസാനിച്ചു

aparna| Last Modified വെള്ളി, 9 ഫെബ്രുവരി 2018 (07:48 IST)
പെന്‍ഷന്‍ കുടിശിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ് പടിക്കല്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തി വന്ന സമരം ഒത്തുതീർപ്പിലായി. പെൻഷൻ കുടിശിക മുഴുവൻ തന്നുതീർക്കുമെന്ന മുഖ്യമ‌ന്ത്രി പിണറായി വിജയന്റെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുഴുവന്‍ പേരുടെയും കുടിശിക തന്നുതീർക്കുമെന്നാണ് മുഖ്യമന്ത്രി നൽകിയ ഉറപ്പ്.

ഇതിനായി നിലവില്‍ 261 കോടി രൂപ ആവശ്യമുണ്ട് . സഹകരണ ബാങ്കുകള്‍ വഴി മുടങ്ങാതെ മാസം തോറും പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുക. ഇതിനായി സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിച്ചു മതിയായ പണം കണ്ടെത്താനാണ് സർക്കാർ തീരുമാനം.

പെന്‍ഷന്‍ വിതരണത്തിനായി പെന്‍ഷന്‍കാര്‍ അവരുടെ പ്രദേശത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണം, ഈ അക്കൗണ്ട് വഴി പെന്‍ഷന് പുറമെ ലഭിക്കാനുള്ള കുടിശ്ശികയും മുഴുവനായി തന്നു തീര്‍ക്കുമെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :