കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

  ksrtc , pinarayi vijayan , ksrtc pension crisis , pension crisis , Suicide , ആത്മഹത്യ , കെഎസ്ആർടിസി , പെന്‍ഷന്‍ , നടേശ് ബാബു, കരുണാകരൻ , ആത്മഹത്യ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (16:40 IST)
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ചെയ്‌ത സാഹചര്യത്തില്‍
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.

തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ എത്തിയ ശേഷമായിരിക്കും യോഗം. മുഖ്യമന്ത്രിക്കൊപ്പം
ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ അടുത്തിടെ സംസ്ഥാനത്ത് അഞ്ച് ആത്മഹത്യകള്‍ നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :