ന്യൂഡല്‍ഹി|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (12:03 IST)
ഏപ്രില്‍-ജൂലൈ വരെയുള്ള നാലുമാസത്തെകാലയളവില്‍ സര്‍ക്കാരിന്റെ ധനകമ്മി
3.24 ലക്ഷം കോടി രൂപ. ഇതോടെ ധനകമ്മി സാമ്പത്തിക വര്‍ഷത്തേക്ക് ലക്ഷ്യമിട്ടതിന്റെ 61.2% എത്തിയിരിക്കുകയാണ്.ഇക്കാലത്ത് 5.03 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.
മുന്‍ സാമ്പത്തിക വര്‍ഷം കമ്മി 5.28 ലക്ഷം കോടിയായിരുന്നു ഇത് ജിഡിപിയുടെ 4.5 ശതമാനമായിരുന്നു.എന്നാല്‍ ഇത്തവണ ഇത് ജിഡിപിയുടെ 4.1% ആയി 5.31 ലക്ഷം കോടിയില്‍ ഒതുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
സര്‍ക്കാരിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസമാണ് ധനകമ്മി.