യുണൈറ്റഡ് നേഷന്‍ (ന്യൂയോര്‍ക്ക്)|
jibin|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (11:14 IST)
ഗോലന്‍ ഹൈറ്റ്‌സില്‍ വിമത സൈനികര്‍ പിടികൂടിയ സമാധാനസേനാ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് വ്യക്തമാക്കി.
44 സമാധാനസേനാ അംഗങ്ങളാണ് ഇപ്പോള്‍ തടവില്‍ കഴിയുന്നത്. തടവിലാക്കപ്പെട്ട സൈനികര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വെളിവായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് ഇവരെ വിമതസൈനികര്‍പിടികൂടിയത്.
സമാധാനസേനാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ, ഫിജി, അയര്‍ലന്റ്, നെതര്‍ലന്റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 1,223 സമാധാന സേനാംഗങ്ങളാണ് ഗോലന്‍ ഹൈറ്റ്‌സിലുള്ളത്.
സിറിയയില്‍ നിന്നും 1981ലെ ആറുദിന യുദ്ധത്തില്‍ പിടിച്ചെടുത്ത് ഇസ്രായേല്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശമാണ് ഗോലന്‍ ഹൈറ്റ്‌സ്.