ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 16 ഡിസംബര്‍ 2016 (21:01 IST)
രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിട്ടു കൊണ്ട് എണ്ണ കമ്പനികള്‍ രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിച്ചു. രൂക്ഷമായ വില വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിലുണ്ടായ എണ്ണവിലയിലെ വ്യതിയാനമാണ് തിരിച്ചടിയായത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് എണ്ണ കമ്പനികൾ അറിയിച്ചു.