നോട്ട് നിരോധനം; പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കം, പെട്രോൾ പ‌മ്പുകളിൽ നിന്നും 2000 രൂപ വരെ പിൻവലിക്കാം

പെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാം; വേണ്ടത് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ മാത്രം

aparna shaji| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (08:54 IST)
ബാങ്കുകളിൽ
നിന്ന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പണം പിൻവലിക്കുന്നതിനായി എ ടി എമ്മിനു പുറമെ
പ്രെ​ട്രോൾ പമ്പുകളെയും ആശ്രയിക്കാം. രാജ്യത്തെ 2500​ പെ​ട്രോൾ പമ്പുകളിൽ
ഡെബിറ്റ്​ കാർഡോ ക്രെഡിറ്റ്​ കാർഡോ ഉപയോഗിച്ച്​ 2000 രൂപ വരെ
പിൻവലിക്കാം. വൈകാതെ തന്നെ ഈ സംവിധാനം നിലവിൽ വരുമെന്നാണ് വിവരം.

പൊതുമേഖല എണ്ണകമ്പനി പ്രതിനിധികളും എസ്​ ബി ഐ ചെയർപേഴ്​സൺ അരുന്ധതി ഭട്ടാചാര്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. നവംബർ 24നു ശേഷം ഈ തീരുമാനം നടപ്പിലാക്കി തുടങ്ങും. ആദ്യ ഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ തുടങ്ങിയ ശേഷം പിന്നീട് 20,000 പെട്രോള്‍ പമ്പുകളിലേക്ക് ഇത് വ്യാപിപ്പിക്കുവനാണ് നീക്കം. നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവനാണ് പുതിയനീക്കം.

ഇതിനായി എസ്​ ബി ഐയുടെ സെയിൽസ്​ പോയിൻറ്​ ഉപകരണം എല്ലാ പെട്രോൾ പമ്പുകൾക്കും നൽകും. ഇതിൽ കാർഡ്​ സ്വയ്​പ്പ്​ ചെയ്​താണ്​ പണം നൽകുക. എണ്ണ കമ്പനികളുടെ നീക്കം ബാങ്കുകളിലെ നീണ്ട ക്യൂ ഒരു പരിധി വരെ കുറക്കുമെന്നാണ്​ കരുതുന്നത്​. ഒരു ദിവസം 2000 രൂപ മാത്രമാണ് പെട്രോള്‍ പമ്പിലും കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയുക.

പെട്രോൾ പമ്പുകളിൽ പഴയ നോട്ടുകൾ നവംബർ 24 വരെ സ്വീകരിക്കുന്നുണ്ട്​. ഡെബിറ്റ്​ ക്രെഡിറ്റ്​ കാർഡ്​ ഇടപാടുകൾ കൂടുതൽ
പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചരണം നടത്തുമെന്നും പൊതുമേഖല എണ്ണകമ്പനികൾ അറിയിച്ചു. നവംബര്‍ 24 വരെയാണ് പിന്‍വലിച്ച 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :