ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു

പെട്രോളിന് 1 രൂപ 46 പൈസയും ഡീസലിന് 1 രൂപ 53 പൈസയും വില കുറച്ചു

ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (08:40 IST)
ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില നിലവില്‍ വന്നു. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ നിരവധി തവണയാണ് എണ്ണ കമ്പനികള്‍
ഇന്ധന വില വര്‍ധിപ്പിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതൽ ആറു തവണയുണ്ടായ വർധനമൂലം പെട്രോൾ വിലയിൽ 7.53 രൂപ കൂടിയിരുന്നു. ഡീസലിനു 3.90 രൂപയും കൂടി. ഇതിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. രാജ്യാന്തര ഇന്ധനവിലയും രൂപ–ഡോളർ കൈമാറ്റനിരക്കും കണക്കിലെടുത്താണ് ഇപ്പോള്‍ വില പുതുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :