‘സ്വാശ്രയ ദന്തല്‍ കോളേജുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്താം’

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:41 IST)
സ്വാശ്രയ ദന്തല്‍ കോളേജുകള്‍ക്ക് പ്രത്യേക നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ജയിംസ് കമ്മിറ്റിയുടെ നേതൃത്വത്തിലാകണം പരീക്ഷ നടത്തിപ്പ്. സര്‍ക്കാരുമായി ധാരണയിലെത്താത്ത നാല് കോളേജുകള്‍ 50 ശതമാനം സീറ്റുകള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഡെന്റല്‍ പ്രവേശനത്തിന് പുതിയ പ്രവേശന പരീക്ഷ പാടില്ലെന്ന ഡന്റല്‍ കൗണ്‍സില്‍ എതിര്‍പ്പുകള്‍ മറികടന്നാണ് സുപ്രീംകോടതിയുടെ അനുമതി. മാനേജ്‌മെന്റുകളും സര്‍ക്കാരും ധാരണയായതിന് പിന്നാലെയായിരുന്നു ഡന്റല്‍ കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്.

സ്വാശ്രയ ഡെന്റല്‍ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്തെ 650 സ്വാശ്രയ സീറ്റുകളിലേക്ക് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും തന്നെ കുട്ടികളെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ലെന്നും ആദ്യത്തെ പതിനായിരും റാങ്കിനുള്ളില്‍ നിന്നും ഒരു കുട്ടിയെ പോലും കണ്ടെത്താനായില്ലെന്നും കാണിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.]

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :