ഭോപ്പാല്‍|
VISHNU.NL|
Last Modified വ്യാഴം, 19 ജൂണ്‍ 2014 (15:24 IST)
മദ്ധ്യപ്രദേശില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ തട്ടിപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പങ്കുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരീക്ഷാര്‍ത്ഥികള്‍ പകരം ആളുകളെ വച്ച് പരീക്ഷ എഴുതിയെന്നും അതിന് ഒത്താശ നല്‍കുന്നതിന് രക്ഷിതാക്കള്‍ പരീക്ഷാ ബോര്‍ഡിലെ ഉന്നതര്‍ക്ക് കോഴ നല്‍കിയെന്നുമായിരുന്നു കേസ്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇടനിലക്കാരും ഉള്‍പ്പെടെ നൂറോളം പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയവരില്‍ ചിലര്‍ പന്ത്രണ്ടാം ക്ലാസ് പോലും വിജയിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.അതേത്തുടര്‍ന്ന് 2012, 2013 വര്‍ഷങ്ങളില്‍ 1000 ഓളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.
മദ്ധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് പോലീസിലെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് നടത്തിയത്. അതേ സമയം കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 400 പേരെയും ജൂണ്‍ 30നകം അറസ്റ്റു ചെയ്യുമെന്ന് പ്രത്യേക ദൗത്യസംഘം സര്‍ക്കാരിന് ഉറപ്പുനല്‍കി
പ്രവേശന പരീക്ഷാതട്ടിപ്പില്‍ ബിജെപി സര്‍ക്കാരിനും
പണ്‍കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണാം. മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് 2006 മുതല്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നും തട്ടിപ്പ് തടയുന്നതിനു പകരം തട്ടിപ്പുകാരെ സംരക്ഷിക്കുകയാണ്അദ്ദേഹം ചെയ്തതെന്നുമാണ് ആരോപണം.
ആരോപണം ശക്തമായതോടെ മുന്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ്മ ബിജെപിയുടെ പ്രാഥമികാംഗത്വം വരെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.