ന്യൂഡല്‍ഹി|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (10:35 IST)
2ജി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായ്. തന്റെ ടെലിഫോണ്‍ യുപിഎ സര്‍ക്കാര്‍ ചോര്‍ത്തിയെന്നും വിനോദ് റായ് ആരോപിച്ചു. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ സിഎജി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ യുപിഎയിലെ ഉന്നതര്‍ തന്നെ വ്യക്തിപരമായി ആക്രമിച്ചതായി വിനോദ് റായ് പറഞ്ഞു. പ്രധാനമന്ത്രിയെ സംരക്ഷിക്കണമെന്ന് കേന്ദ്ര മന്ത്രിമാര്‍ തന്നോടാവശ്യപ്പെട്ടെന്നും ഇക്കാര്യം ആദ്യം പറഞ്ഞത് നിയമമന്ത്രി അശ്വിനി കുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ചിലര്‍ തന്റെ ജാതിയും ചരിത്രവും അന്വേഷിച്ചു പോയെന്നും തന്റെ ടെലിഫോണ്‍ ചോര്‍ത്തിയെന്നും വിനോദ് റായ് ആരോപിച്ചു.