കാസര്‍കോട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:50 IST)
കാസര്‍കോട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍. ബെള്ളൂര്‍ കലേറി ബസ്തയിലെ കരുണാകരന്‍ എന്നയാളാണ് മരിച്ചത്. 40വയസായിരുന്നു. ഹോസ്ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം ഏറ്റാണ് കരുണാകരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :