ന്യൂഡല്‍ഹി|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (18:28 IST)
ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പോഷക സമൃദ്ധമായ ഭക്ഷണം വികസിപ്പിക്കാന്‍ പെപ്‌സികോയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമര്‍ത് കൗര്‍ ബാദല്‍
ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ യാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.
നേരത്തെ 2020 ന് മുന്‍പ് രാജ്യത്ത് 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി
പെപ്സികൊയുടെ സിഇഒ ഇന്ദ്രാ നൂയി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
നൂയിയുടെ സന്ദര്‍ശന വേളയില്‍ രണ്ട് ആവശ്യങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചത്.
ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പോഷക സമൃദ്ധമായ ഭക്ഷണം വികസിപ്പിക്കണമെന്നും പെപ്‌സി പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണം എന്നതുമായിരുന്നു ആവശ്യങ്ങള്‍.