മോഡി സര്‍ക്കാരില്‍ 13 ക്രിമിനലുകള്‍

മോഡി സര്‍ക്കാര്‍, ക്രിമിനല്‍ കേസ്, മന്ത്രിമാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (17:55 IST)
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയതൊടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള മന്ത്രിമാര്‍ക്ക് കസേര പോകില്ലെങ്കിലും മന്ത്രിസഭയിലെ ക്രിമിനലുകളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വ്ഹച്ചുപോകും. ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള 13 പേരാണ് ഈ സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുന്നത്.

ഉമാഭാരതി, ഡോ. ഹര്‍ഷവര്‍ദ്ധന്‍, നിതിന്‍ ഗഡ്കരി, മനേക ഗാന്ധി ഉപേന്ദ്ര കുശവാഹ, റാവുസാഹേബ് ദാന്‍വേ, ജനറല്‍ വി കെ സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, സഞ്ജീവ് കുമാര്‍ ബല്യാണ്‍ എന്നിവര്‍ക്ക് പുറമേ സഖ്യകക്ഷി നേതാവും ഉപഭോക്തൃകാര്യ മന്ത്രിയുമായ രാം വിലാസ് പാസ്വാനും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.

ജലവിഭവ മന്ത്രിയും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ ഉമാ ഭാരതിയുടെ പേരില്‍ 13 കേസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളും ഉമയുടെ പേരിലുണ്ട്. അനധികൃത ഖനനവും ഭീഷണിപ്പെടുത്തലും മറ്റുമായി നാല് കേസുകളാണ് ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ പേരിലുള്ളത്.

നഗരവികസന സഹമന്ത്രി ഉപേന്ദ്ര കുശവാഹയുടെ പേരില്‍ കൈക്കൂലി കേസാണുള്ളതെങ്കില്‍
വര്‍ഗീയ കലാപവും അഴിമതിയും അനധികൃത ഖനനവും മറ്റുമാണ് ബി ജെ പി മന്ത്രിമാരുടെ പേരിലുള്ള ചാര്‍ജ്ജുകള്‍. ജനറല്‍ വി കെ സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, സഞ്ജീവ് കുമാര്‍ ബല്യാണ്‍ തുടങ്ങിയവര്‍ക്ക് പുറമേ സഖ്യകക്ഷി നേതാവും ഉപഭോക്തൃകാര്യ മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ പേരിലും ക്രിമിനല്‍ കുറ്റത്തിന് കേസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :