അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യുപി ഗവര്‍ണ്ണര്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (12:22 IST)
അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യുപി ഗവര്‍ണ്ണര്‍ രാം നായിക്‍. ഒരു കാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് ഗവര്‍ണ്ണര്‍ വിവാദ പരാമര്‍ശം നടത്തിയത്.രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്നത് ഭാരതത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ജനങ്ങളുടെ ആഗ്രഹം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും രാം നായിക് പറഞ്ഞു.സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ വന്‍ വിമര്‍ശനവുമായി ജെഡിയുവും, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാം നായിക് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചപ്പോഴാണ് ഉത്തര്‍പ്രദേശിന്‍റെ ചുമതലക്കാരനായി ചുമതലയേറ്റത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :