ലക്‌നൗ|
Last Modified വെള്ളി, 5 ഡിസംബര്‍ 2014 (15:45 IST)
അയോധ്യയില്‍
ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6 'കാവിദിന' മായി ആചരിക്കാന്‍ ബിജെപി അനുയായികള്‍. ഇതിനായി വാട്‌സ്ആപ്പിലൂടെയും ലഘുലേഖകള്‍
വഴിയും പ്രചരണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളിലും ക്ഷേത്രങ്ങളിലും കാവിക്കൊടി ഉയര്‍ത്താനും വീടുകള്‍ അലങ്കരിക്കാനുമാണ് ആഹ്വാനം.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ബി ജെ പി ഘടകം ആഘോഷ പരിപാടിയില്‍ നിന്ന് അകല്‍ച പാലിക്കുകയാണ്.
ഇത് പാര്‍ട്ടി പരിപാടിയല്ലെന്നും എന്നാല്‍ നാട്ടുകാര്‍ സ്വാഭാവികമായി ആചരിക്കുന്ന ആഘോഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനാകില്ലെന്നുമാണ് സംസ്ഥാനനേതാക്കള്‍ പറയുന്നത്.എന്നാല്‍ ബിജെപി സ്വന്തം നിലയ്‌ക്ക് അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായിട്ടാണ് ഈ ദിവസം വരുന്നതെന്നും അത് ആഘോഷിക്കുമെന്നുമാണ് സ്ഥലത്തെ ആര്‍ എസ്‌എസ് പ്രവര്‍ത്തകര്‍ പറയുന്നത്.
ബിജെപി ഡിസംബര്‍ 6 ന് ബാഗവ ദിവസ് പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കില്ലെന്നും
ഇത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബി ജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മി കാന്ത് ബാജ്പയ് പറഞ്ഞു.