ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 6 ഡിസംബര്‍ 2014 (09:55 IST)
രാജ്യത്ത് ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തിയതിനു ശേഷമുള്ള
അയോധ്യ സംഭവത്തിന്റെ വാര്‍ഷികത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. യു.പിയില്‍ അടുത്തിടെ നടന്ന കലാപങ്ങളുടെ കൂടി പശ്‌ചാത്തലത്തില്‍ അയോധ്യയിലും സമീപ പ്രദേശങ്ങളിലും സംസ്‌ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലുണ്ട് എന്നതിനാല്‍ അനിഷ്‌ട സംഭവങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
അതേസമയം അയോധ്യയില്‍ എല്ലാ വീടുകളുടെയും ക്ഷേത്രങ്ങളുടെയും മുകളില്‍ കാവിക്കൊടി ഉയര്‍ത്തുമെന്നാണു സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം. കൂടാതെ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ വിവിധ മുസ്ലിം സംഘടനകള്‍ തീരുമാനിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കരുതലോടെയിരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്‌ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി.
എന്നാല്‍ അയോധ്യയില്‍ ഇന്ന് ആഘോഷം നടത്താനുള്ള ഹിന്ദുത്വ സംഘടനകളുടെ തീരുമാനത്തേ ബിജെപി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരു ആഘോഷവും പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ആഘോഷത്തിന്റെ സംഘാടകര്‍ ഭൂരിപക്ഷവും ബിജെപി പ്രവര്‍ത്തകരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരുടെ സ്ഞ്ചിയും ഇരുമുടിക്കെട്ടും സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷ്ജം മാത്രമേ പമ്പയിലും സന്നിധാനത്തു കടത്തിവിടുന്നുള്ളു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.