ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 5 ജൂണ്‍ 2017 (19:37 IST)
മയിലുകൾ ഇണചേരാറില്ലെന്നും പെണ്മയിൽ ആണ്മയിലിന്റെ കണ്ണീരുകുടിച്ചാണ് ഗർഭം ധരിക്കുന്നതെന്നും പ്രസ്താവന നടത്തിയ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമയെ പരിഹസിച്ച് ബോളിവുഡ് നടി ട്വിങ്കിൾ ഖന്ന.
ഇൻസ്റ്റഗ്രാമില്‍ ട്വിങ്കിൾ പോസ്റ്റ് ചെയ്ത മയിൽ ദമ്പതികളുടെ കിടപ്പറ സംഭാഷണം രൂപത്തിലുള്ള സംസാരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ട്വിങ്കിളിന്റെ പോസ്റ്റ്:-
“
ആൺമയിൽ: നമ്മുടെ കുട്ടിക്ക് മുതലയുടെ ചെതുമ്പലുകളാണ്. പീലികളില്ലാത്തതിനാൽ ഒരു സൗന്ദര്യവുമില്ല. പെൺമയിൽ: പ്രിയനെ അത് നിന്റെ പിഴവായിരുന്നു, ആ രാത്രിയിൽ നീ തീർച്ചയായും മുതലക്കണ്ണീർ ഒഴുക്കിയിരുന്നു ”
ട്വിങ്കിളിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന വിധി പ്രഖ്യാപിച്ചാണ് മഹേഷ് ചന്ദ്ര ശർമ വിവാദ പ്രസ്താവന നടത്തിയത്. മയിൽ ബ്രഹ്മചാരിയായ പക്ഷിയാണെന്നും അതുകൊണ്ടാണ് അതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നുമായിരുന്നു മഹേഷ് ചന്ദ്ര ശർമയുടെ മറ്റൊരു കണ്ടെത്തൽ.