കൊച്ചി|
jibin|
Last Updated:
വെള്ളി, 2 ജൂണ്‍ 2017 (20:03 IST)
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ആവേശം കൊള്ളിക്കാന്‍ സംസ്ഥാന ഘടകം നടത്തിയ നീക്കത്തില്‍ എതിര്‍പ്പുമായി കെഎംആര്‍എല്‍ രംഗത്ത്.
കൊച്ചി മെട്രോയുടെ തൂണുകളില്‍ കെട്ടിയ അമിത് ഷായുടെ പേരിലുള്ള ഫ്ളക്സും പതാകകളും എത്രയും വേഗം നീക്കണമെന്നാണ് കെഎംആര്‍എല്‍ ബിജെപിനേതാക്കാളെ അറിയിച്ചിരിക്കുന്നത്.
ഫ്ളക്സുകളും പതാകകളും ഉടന്‍ നീക്കിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ ബിജെപി നേതാക്കളെ അറിയിച്ചു.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോയുടെ തൂണുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ രീതിയില്‍ ഫ്ളക്സുകളും പതാകകളും കെട്ടിയിരുന്നു. ഇതിന് എതിരേയാണ് കെഎംആര്‍എല്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.