അമിത് ഷായുടെ ആഗ്രഹം അതിരുകടന്നതോ ?; കലിപ്പന്‍ മറുപടിയുമായി മാണി

അമിത് ഷായുടെ ആഗ്രഹം തള്ളി കേരളാ കോണ്‍ഗ്രസ്; ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മാണി

 KM mani , kerala congress , Amit shah , BJP , beef , Narendra modi , CPM , RSS , കേരളാ കോണ്‍ഗ്രസ് (എം) , കെഎം  മാണി , അമിത് ഷാ , മുസ്​ലിം ലീഗ് , ബിജെപി , മോദി , കുമ്മനം
കോട്ടയം| jibin| Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (16:02 IST)
ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയാലെ കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം
മാണി.

അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ല. ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കും. അമിത് ഷാ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നില്ലെന്നും മാണി വ്യക്തമാക്കി.

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ല. അദ്ദേഹത്തിന് എവിടെ പോവാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്രമുണ്ടെന്നും മാണി പറഞ്ഞു.

അമിത്​ ഷായുടെ സന്ദർശനത്തിനെതിരേ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്​ ഞായറാഴ്‌ച രംഗത്തെത്തിയുരുന്നു.

വർഗീയ കലാപമുണ്ടാക്കാനാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്. അമിത് ഷാ
സന്ദര്‍ശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകില്ലെന്നും മജീദ്​ വ്യതമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :