ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (12:10 IST)
പുകവലിക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും, കാരണം സിഗരറ്റിന്റെ വില കൂട്ടി. സിഗരറ്റിന്റെ എക്സൈസ് നികുതി വര്‍ധിപ്പിച്ചതോടെയാണ് കമ്പനികള്‍ വില കൂട്ടിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിച്ചതായി ഐടിസി പ്രഖ്യാപിച്ചു. പുതിയ സ്റ്റോക്കുകള്‍ പുതിയ വിലയിലായിരിക്കും നല്‍കുക. ബജറ്റില്‍ സിഗരറ്റിന്റെ എക്സൈസ് തീരുവ നിലവിലുണ്ടായിരുന്ന 11 ശതമാനത്തില്‍നിന്ന് 72 ശതമാനമായാണ് വര്‍ധന.
ഐടിസിയുടെ ക്ലാസിക്, ഗോള്‍ഡ് ഫ്ലേക്സ് കിംഗ്സ് എന്നിവയുടെ വിലയില്‍ പായ്ക്കറ്റിന് പത്തു രൂപ വര്‍ധിപ്പിച്ചു. ഇവയുടെ വില 85 രൂപയില്‍നിന്നും 95 ആയി. ബ്രിസ്റ്റോള്‍ ഫില്‍ട്ടറിന്റെ വില പായ്ക്കറ്റിന് 45-ല്‍നിന്നു 47 ആക്കി. ക്യാപ്സ്ടാന്‍ ഫില്‍ട്ടറിന് 39ല്‍നിന്നു 47, ഫ്ലേക് ഫില്‍ട്ടര്‍ 39ല്‍നിന്നു 48, ഫ്ലേക്സ് എക്സല്‍ ഫില്‍ട്ടര്‍ 39ല്‍നിന്നു 45 (എല്ലാ വിലകളും പായ്ക്കറ്റിന്) എന്നിങ്ങനെയാണ് വില വര്‍ധന.
നേവി കട്ട്, ഗോള്‍ഡ് ഫ്ലേക് ഫില്‍ട്ടര്‍, ഗോള്‍ഡ് ഫ്ലേക് പ്രീമിയം ഫില്‍ട്ടര്‍, സിസേഴ്സ് ഫില്‍ട്ടര്‍, ഫ്ലേക് പ്രീമിയം ഫില്‍ട്ടര്‍ എന്നിവയുടെ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് ഐടിസി വക്താവ് അറിയിച്ചു. ഇതാണ് ഇപ്പോള്‍ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.