അഖിലേഷ് യാദവ് 36 സഹമന്ത്രിമാരെ പുറത്താക്കി

പാറ്റ്ന| jibin| Last Modified ചൊവ്വ, 20 മെയ് 2014 (16:22 IST)
യുപിയില്‍ അഖിലേഷ് യാദവ് 36 സഹമന്ത്രിമാരെ പുറത്താക്കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്നാണ് സമാജ്വാദി പാര്‍ട്ടിയില്‍ ഈ നീക്കത്തിന് അഖിലേഷ് യാദവ് തുനിഞ്ഞത്. തോല്‍വിയോടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്ന വന്‍ സ്വാധീനമാണ് എസ്പിക്ക് നഷ്ടമായത്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 73 സീറ്റും ബിജെപി നേടുകയായിരുന്നു. അഞ്ച് സീറ്റ് മാത്രമാണ് എസ്പിക്ക് ലഭിച്ചത്. അതേസമയം മായാവതിയുടെ ബിഎസ്പി പാര്‍ട്ടി ഭരണസമിതി പിരിച്ചുവിട്ടു. കഴിഞ്ഞ തവണ 20 പാര്‍ലമെന്‍റ് സീറ്റ് നേടിയ ബിഎസ്പിക്ക് ഇത്തവണ ഒറ്റ സീറ്റും സംസ്ഥാനത്ത് നേടാനായില്ല. 27 ശതമാനം വോട്ടുണ്ടായിരുന്നത് 20 ശതമാനമായി കുറയുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :