പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രെസുകളാക്കി മാറ്റുന്നു, നിരക്ക് വർധിയ്ക്കും, നിരവധി സ്റ്റോപ്പുകൾ ഇല്ലാതാകും

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ജൂണ്‍ 2020 (07:31 IST)
ഡൽഹി: ദിവസവും 200 കിലോമീറ്ററിലധികം ദൂരം സഞ്ചരിയ്കുന്ന പാസഞ്ചർ ട്രെയിനുകൾ, മെമു, ഡെമു സർവീസുകൾ എന്നിവ എക്‌പ്രെസ് സർവീസുകൾ ആക്കി മാറ്റൻ റെയിൽ‌വേ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചും വേഗത വർധിപ്പിച്ചും ലോക്കൽ സർവീസുകളെ എക്സ്‌പ്രെസ് സർവീസിലേയ്ക്ക് ഉയർത്താനാണ് തീരുമാനം. രാജ്യത്താകെ അഞ്ഞറിലധികം ലോക്കൽ സർവീസുകൾ ഉടൻ എക്സ്‌പ്രെസായി മാറും.

രാജ്യത്ത് കൊവിഡ് വ്യാപനം കാണക്കിലെടുത്ത് താൽക്കാലികമായി മത്രമണോ, അതോ ലാഭകരമല്ലാത്ത സർവീസുകൾ കുറയ്ക്കുന്നതിന്റെ ഭാഗമാണോ നീക്കം എന്നതിൽ വ്യക്തയില്ല. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കാൻ സോണൽ റെയിൽവേകൾക്ക് നിർദേശം നൽകിയിരിയ്ക്കുകയാണ്. പസഞ്ചർ സർവീസുകൾ എക്സ്‌പ്രെസായി മാറുന്നതോടെ യാത്രാ നിരക്ക് കാര്യമായി തന്നെ വർധിയ്ക്കും. എക്സ്പ്രെസാക്കി മാറ്റുന്ന ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകൾ ഉണ്ടാകും. ജനറൽ കോച്ചുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്യും.

നിരവധി സ്റ്റോപ്പുകൾ വെട്ടിക്കുറച്ചുകൊണ്ട് വേഗത കൂട്ടിയായിയ്ക്കും സർവീസുകൾ. ഇതോടെ ഓഫീകളിൽ പോകുന്നതിന് ഉൾപ്പാടെ സ്ഥിരമായി പാസഞ്ചർ ട്രെയ്നുകളെ ആശ്രയിച്ചിരുന്നവർ പ്രതിസന്ധിയിലാവും. പാസഞ്ചർ സർവീസുകൾ റെയിൽവേയ്ക്ക് ലാഭകരമല്ല. ചെറിയ സ്റ്റേഷനുകളുടെ പ്രവർത്തന ചിലവും കൂടുതലാണ്. ഇതാണോ തീരുമാനത്തിന് പിന്നിൽ എന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :