Pan-Aadhaar Linking: നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി

പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല

രേണുക വേണു| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (09:10 IST)

Pan-Aadhaar Linking: ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനരഹിതമാകും. മാര്‍ച്ച് 31 ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുകയും അത് സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിനു കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

നിങ്ങള്‍ പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി:

1. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ https://www.incometax.gov.in/iec/foportal/ എന്ന പോര്‍ട്ടല്‍ ആദ്യം സന്ദര്‍ശിക്കുക

2. അതില്‍ ' Quick Links' എന്ന കാറ്റഗറിയില്‍ 'Link Aadhaar Status' എന്ന് കാണും. അതില്‍ ക്ലിക്ക് ചെയ്യുക

3. ആധാര്‍ നമ്പറും പാന്‍ നമ്പറും നല്‍കിയ ശേഷം ' View Link Aadhaar Status' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം

4. പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അത് സ്‌ക്രീനില്‍ തെളിയും. ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ' Your Aadhaar is linked with Pan' എന്ന് എഴുതി കാണിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :