പാകിസ്ഥാനെ രണ്ടാക്കിമാറ്റിയത് എന്റെ മുത്തശ്ശി, നിശ്ചയദാര്‍ഡ്യവും ധൈര്യവുമെന്താണെന്ന് മോദി ഇന്ദിരയില്‍ നിന്നും പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (12:21 IST)
പാകിസ്ഥാനെ രണ്ടായി വിഭജിച്ചത് തന്റെ മുത്തശ്ശിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിശ്ചയദാര്‍ഡ്യം, ധൈര്യം എന്നിവയെല്ലാം എന്താണെന്നുള്ള കാര്യം മോദിജി ഇന്ദിരാഗാന്ധിയില്‍ നിന്നും പഠിക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

വിശ്വഗുരു എന്നാണ് നിങ്ങളെ നിങ്ങളുടെ ആളുകള്‍ വിളിക്കുന്നത്. എന്നാല്‍ തിരെഞ്ഞെടുപ്പാകുമ്പോള്‍ കരയാന്‍ തുടങ്ങും. പാകിസ്ഥാനെ തകര്‍ത്ത ഇന്ദിരാജിയില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കു. അതിന് പകരം കോണ്‍ഗ്രസിനെ ദേശവിരുദ്ധരാക്കാനാണ് ബിജെപിയുടെ ശ്രമം. നന്ദൂര്‍ബാറില്‍ പ്രസംഗിക്കവെ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :