എല്ലാവരുടെയും ശ്രദ്ധ ഐപിഎല്ലിൽ, ഇതിനിടെ അയർലൻഡിനോട് പോലും തോറ്റ് പാകിസ്ഥാൻ

Ireland, Pakistan
അഭിറാം മനോഹർ| Last Modified ശനി, 11 മെയ് 2024 (10:42 IST)
Ireland, Pakistan
ടി20 ലോകകപ്പിന് മുന്‍പായി അയര്‍ലന്‍ഡുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് അയര്‍ലന്‍ഡ് ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ടീമിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ത്തിന് അയര്‍ലന്‍ഡ് മുന്നിലെത്തി.

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു അയര്‍ലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അബ്ബാസ് അഫ്രീദി എറിഞ്ഞ അവസാന ഓവറില്‍ കര്‍ടിസ് ചേമ്പര്‍ ആദ്യ അഞ്ച് പന്തില്‍ 2 ബൗണ്ടറി സഹിതം അയര്‍ലന്‍ഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അയര്‍ലന്‍ഡിനായി ഓപ്പണര്‍ ബാല്‍ബിര്‍ണി 55 പന്തില്‍ 10 ഫോറും 2 സിക്‌സും സഹിതം 77 റണ്‍സ് നേടി. മദ്യനിരയില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയ ഹാരി ടെക്ടറും അയര്‍ലന്‍ഡിനായി തിളങ്ങി. നേരത്തെ 43 പന്തില്‍ 57 റണ്‍സെടുത്ത പാക് നായകന്‍ ബാബര്‍ അസമിന്റെയും 29 പന്തില്‍ 45 റണ്‍സെടുത്ത അയൂബിന്റെയും പ്രകടനമികവിലാണ് പാകിസ്ഥാന്‍ 182 റണ്‍സിലെത്തിയത്. 15 പന്തുകളില്‍ നിന്നും 37 റണ്‍സുമായി തിളങ്ങിയ ഇഫ്തിഖറാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :