മുസ്ലീങ്ങളെ കൂടെക്കൂട്ടാന്‍ ശ്രീനഗറില്‍ കേന്ദ്രസര്‍ക്കാര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കും

ശ്രീനഗര്‍| VISHNU N L| Last Updated: ബുധന്‍, 8 ജൂലൈ 2015 (17:57 IST)
മുസ്ലീം വിരുദ്ധ പ്രതിഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 17ന്‌ ശ്രീനഗറില്‍ സംഘടിപ്പിക്കുന്ന ഇഫ്‌താര്‍ ചടങ്ങില്‍
ആതിഥേയത്വം വഹിക്കും. ഇദ്‌-ഉല്‍-ഫിത്തറിന്‌ മുമ്പുള്ള വെള്ളിയാഴ്‌ച മോഡി ശ്രീനഗറില്‍ എത്തുമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന.

മുന്‍ ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഗിരിധരി ലാല്‍ ദോഗ്രയുടെ നൂറാം ജന്മദിനം ആചരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മോഡി ജൂലൈ 17ന്‌ ജമ്മുവിലെത്തും. ഇതിനു ശേഷം ശ്രീനഗറിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കുചേരാനായി പോകും.

ചന്ദ്രനെ കാണുന്നതിന്‌ അനുസരിച്ച്‌ ഇദ്‌-ഉല്‍-ഫിത്തര്‍ ജൂലൈ 17നോ 18നോ ആചരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. ഈ സമയത്ത് ഇഫ്താര്‍ വിരുന്ന് നടത്തുന്നതിന്റെ സാധ്യത ആരായുന്നതിനായി എന്‍‌എസ്‌ജി കമാന്‍ഡോകള്‍ കശ്മീരിലെത്തിയതായാണ് സൂചന. പ്രധാനമന്ത്രിക്കൊപ്പം മറ്റ് പ്രമുഖ കേന്ദ്രമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന.

കശ്മീരിലെ എല്ലാ ഇസ്ലാമിക പണ്ഡിതന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിരുന്നാണ് മോഡിയുടെ മനസിലുള്ളത്. എന്നാല്‍ എന്‍‌എസ്ജി കമാന്‍ഡോകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ തീരുമാനമുണ്ടാകു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :