ഭയക്കേണ്ടിയിരിക്കുന്നു...പാക് അധീന കശ്മീരില്‍ ഇസ്ല്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുന്നു

ഝാൻഗർ| VISHNU N L| Last Modified വെള്ളി, 3 ജൂലൈ 2015 (17:48 IST)
ആഗോള തലത്തില്‍ ഭീഷണിയായ സുന്നി ഇസ്ലാമിക തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് പാക് അധീന കശ്മീരില്‍ വേരുപടര്‍ത്താന്‍ തുടങ്ങിയതായി സൈന്യത്തിന്റെ മുന്നറിയിപ്പ്. 16 കോർപ്സ് ജനറൽ കമാൻഡിംഗ് ഓഫീസർ ലഫ്.ജനറൽ കെ.എച്ച്.സിംഗ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1947-48ൽ ജമ്മുവിലെ രജൗരിയിൽ നൗഷേറ സെക്ടറിലുണ്ടായ രൂക്ഷപോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ബ്രിഗേഡിയർ മൊഹമ്മദ് ഉസ്മാനെ സ്മരിക്കാൻ ചേർന്ന ഝാൻഗർ ദിവസ് ചടങ്ങിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

200 മുതൽ 225 വരെ ഐസിസ് തീവ്രവാദികൾ പാക് അധീന കാശ്‌മീരിലെ പിർ പാഞ്ചൽ റേഞ്ച് വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും ഇദ്ദേഹം പറയുന്നുണ്ട്. സൈന്യത്തിന് ലഭിച്ച് വിവരങ്ങൾ വച്ചു പാക് അധീന കാശ്‌മീരിൽ ഐസിസിന്റെ സാന്നിദ്ധ്യം പറയത്തക്കതായി ഇല്ല. എന്നാൽ, ഇവിടെ വേരുറപ്പിക്കാൻ അവർ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും
പറഞ്ഞു.

ഐ‌എസ് തീവ്രവാദികള്‍ അഫ്ഗാനില്‍ വേരുറപ്പിച്ചു കഴിഞ്ഞതായി സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ,​ താലിബാൻ തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പ്രദേശം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇത് പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും തുടര്‍ന്ന് പാക് അധീന കശ്മീരിലും പ്രതിഫലനമുണ്ടാക്കിയേക്കുമെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :