ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 27 ജൂണ്‍ 2015 (12:35 IST)
പാകിസ്ഥാനിൽ നിന്നുള്ള 158 ഹിന്ദുക്കൾക്ക്
ഇന്ത്യ പൗരത്വം നല്‍കി. നേരത്തെ നാനൂറോളം പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യ പൌരത്വം അനുവദിച്ചിരുന്നു. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ പീഡനം നേരിടുന്ന
ഹൈന്ദവർക്ക്
ഭാരതം അഭയം നൽകുമെന്ന്
2014ലെ
ലോക്സഭ തെരഞ്ഞെടുപ്പ്
വേളയിൽ
ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ
ഭാഗമായാണ്
നരേന്ദ്ര മോഡി സർക്കാരിന്‍റെ പുതിയ
നടപടികൾ.
പൌരത്വം നല്‍ക്കിയതിനു പിന്നാലെ 3733 പേർക്ക്
ദീർഘകാല വിസയും അനുവദിച്ചു. ഈ
വർഷം മെയ്
വരെ പൗരത്വത്തിനായുള്ള
1681ഉം അപേക്ഷകളും ദീർഘകാല വിസക്കായുള്ള 1665ഉം അപേക്ഷകളുമാണ്
കേന്ദ്ര സർക്കാർ പരിഗണിച്ചത്.
രാജ്യത്താകെയുള്ള അഭയാർത്ഥികൾക്കായി ക്യാമ്പുകൾ
സംഘടിപ്പിച്ച്
വിസ
നടപടികൾ ത്വരിതപ്പെടുത്താൻ
4 പേരടങ്ങുന്ന വിദഗ്ദ
സംഘത്തെ
നിയോഗിച്ചിരുന്നു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ
നിന്നായി
ഹിന്ദു, സിഖ്
വിഭാഗങ്ങളിൽ പെട്ട
രണ്ടു ലക്ഷം പേരാണ്
ഇന്ത്യയിൽ വിവിധ
നഗരങ്ങളിൽ അഭയാർഥികളായി
കഴിയുന്നത്.
രാജസ്ഥാനിലെ ജോധ്പൂർ, ജയ്പൂർ
ജയ്സാൽമേർ, തുടങ്ങിയ നഗരങ്ങിലാണ്
ഏറ്‍റവും കൂടുതൽ അഭയാർത്ഥികൾ
കഴിയുന്നതത്.