ധോണിയെ ക്രൂശിക്കുന്നതിന് മുമ്പ് പലതും ചിന്തിക്കണം: അഫ്രീദി

മഹേന്ദ്ര സിംഗ് ധോണി , ഷാഹിദ് അഫ്രീദി , പാകിസ്ഥാന്‍ , ക്രിക്കറ്റ് , ടീം ഇന്ത്യ
jibin| Last Updated: ശനി, 27 ജൂണ്‍ 2015 (10:16 IST)
തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി പാക് താരം ഷാഹിദ് അഫ്രീദി രംഗത്. ധോണിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്ക് എടുത്തു ചാടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ റെക്കോഡിനെ കുറിച്ച് കൂടി ആലോചിക്കണം. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ പാടില്ല. നിലവിലെ ആരോപണ ശരങ്ങള്‍
അത്യന്തം ഖേദകരമാണെന്ന് മുന്‍ പാക് നായകന്‍ പറഞ്ഞു.

ഒരു പരാജയത്തിനു ശേഷം ഹീറോകളെ വേട്ടയാടുക എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം കാണുന്ന ഒരു പ്രവണതയാണ്. ശരിയായ ചിത്രം വരച്ചു കാണിക്കാത്ത മാധ്യമങ്ങളും ഇതില്‍ പ്രതികളാണ്. ബംഗ്ലാദേശിനെതിരായ പരമ്പര കൈവിട്ടത് മാത്രം കണക്കിലെടുത്ത് ധോണിയെ വേട്ടയാടരുതെന്നും അഫ്രീദി പറഞ്ഞു.

ഒരു നായകന്‍റെയോ കളിക്കാരന്‍റെയോ സമീപകാല പ്രകടനം വിലയിരുത്തരുതെന്നല്ല, വിമര്‍ശിക്കുന്പോള്‍ മുന്‍കാല നേട്ടങ്ങള്‍ കടി ഓര്‍മ്മപ്പെടുത്ത രീതിയിലാകണം ഇത്തരം വിമര്‍ശങ്ങള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാമാന്യമായ പ്രകടനം കാഴ്ചവച്ച ഒരു താരമാണ് അദ്ദേഹം. ധോണിയുടെ റെക്കോഡുകള്‍ തന്നെ അദ്ദേഹത്തിനായി സംസാരിക്കുമെന്നും ധോണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :