അവധിയില്‍ പോയ ജവാന്മാരെ തിരിച്ചു വിളിക്കുന്നു, ആശുപത്രി വാര്‍ഡുകള്‍ പ്രവര്‍ത്തസജ്ജമാക്കി, അതിര്‍ത്തി പിടിച്ചടക്കി സൈന്യം ‍- ഇന്ത്യ യുദ്ധത്തിനൊരുങ്ങുന്നു

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നിറയുന്നു; എന്തു ചെയ്യണമെന്നറിയാതെ പാകിസ്ഥാന്‍ - ഇന്ത്യ യുദ്ധത്തിനൊരുങ്ങുന്നു

  india , pakistan , india , jammu kashmir , jammu , URI attack , ഇന്ത്യ തിരിച്ചടിച്ചു , പാകിസ്ഥാന്‍ , കശ്‌മീര്‍ , ജമ്മു , ഉറി ആക്രമണം , ഇന്ത്യന്‍ സൈന്യം , നവാസ് ഷെരീഫ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (17:40 IST)
ഇന്ത്യയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്റെ നാണക്കേടിലായ പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം. ഗുജറാത്ത് മുതല്‍ ജമ്മുവരെയുള്ള അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി.

അവധിയില്‍ പോയ മുഴുവന്‍ ഇന്ത്യന്‍ ജവാന്മാരോടും എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ജമ്മു കശ്‌മീരിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതിര്‍ത്തിയുടെ പത്ത് കിമി ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു.


പഞ്ചാബിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പഞ്ചാബില്‍ ഫിറോസെപുര്‍, ഫസില്‍ക, അമൃത്സര്‍, ട്രാന്‍ തരണ്‍, ഗുരുദാസ്പുര്‍, പഠാന്‍കോട്ട് എന്നീ ആറു ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. പത്താന്‍കോട്ടിലെ ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്തസജ്ജമാക്കിയിട്ടുണ്ട്.

സൈന്യത്തോട് നിതാന്ത ജാഗ്രത പുലർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കാനും നിർദ്ദേശമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :