അതിര്‍ത്തിയില്‍ വീണ്ടും പാക് അതിക്രമം; 35 പോസ്റ്റുകള്‍ക്ക് നേരേ ആക്രമം

ജമ്മു| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (10:02 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ഞായറാഴ്ച രാത്രി പത്തു മണിയോടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യയുടെ 35 സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം ആക്രമം നടത്തി. മോര്‍ട്ടാറുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്റെ വെടിവയ്പ്.

അര്‍ണിയ,​ ആര്‍എസ് പുര,​ കനചാക്,​ രാംഗഡ് എന്നിവിടങ്ങളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് പാകിസ്ഥാന്‍ വെടിവയ്പു നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണമെന്ന് ബിഎസ്എഫ് അധികൃതര്‍ പറ‍ഞ്ഞു. ഇന്ത്യ ശക്തമായി പ്രത്യാക്രമണം നടത്തി. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏഴുപതോളം തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. ഈ മാസം മാത്രം ഇരുപത് തവണ കരാര്‍ ലംഘനമുണ്ടായി. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :