ബീജിങ്|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (17:32 IST)
ടിയാനന്‍മെന്‍ സ്ക്വയര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു പേരടക്കം എട്ടു പേരെ ചൈന തൂക്കിലേറ്റി. ബോംബും സ്ഫോടക വസ്തുക്കളും നിര്‍മിച്ച കേസിലാണ് അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കിയത്.
വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജിയാങ് പട്ടണത്തില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ടിയാനെന്‍മന്‍ സ്ക്വയര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു.
മുസ്ളീം ഉയ്ഗര്‍ തീവ്രവാദികളുടെ സ്വാധീനപ്രദേശമാണ് സിന്‍ജിയാങ് പ്രവിശ്യ. പ്രത്യേക ഭാഷ സംസാരിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍.